ആശ്വാസതീരത്ത്; റിയാദില്‍ നിന്നും ആദ്യ വിമാനം കരിപ്പൂരിലെത്തി
കോഴിക്കോട്: റിയാദില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം കേരളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങളടക്കം 152 പേരുമായാണ് വിമാനം കരിപ്പൂരില്‍ എത്തിയത്. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. അടിയന്തര ചികിത്സയ്‌ക്കെത്തു്‌ന അഞ്ചു പേരും എഴുപത് വയസിനു മേലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.
സഊദി തലസ്ഥാന നഗരിയായ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സഊദി സമയം 12:45 ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി എംബസി ഉദ്യോഗസ്ഥരും കെഎംസിസി സന്നദ്ധ പ്രവര്‍ത്തകരും എത്തിയിരുന്നു.
170 സീറ്റുളള എയര്‍ ഇന്ത്യവിമാനത്തില്‍ 141 പേര്‍ ഇക്കോണമി ക്ലാസിലും 8 പേര്‍ ബിസിനസ് ക്ലാസിലുമായി149 യാത്രക്കാര്‍ക്കാരാണുളളത്.
ഇവരില്‍കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്.
ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കിയാണ് വിമാനത്തില്‍ കയറ്റിയത്. റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുളള ടെസ്റ്റുകള്‍ക്ക് റിയാദില്‍ നിന്നുളള യാത്രക്കാരെ വിധേയമാക്കിയിട്ടില്ല. രോഗ ലക്ഷണങ്ങള്‍ ഉള്ളവരാരും തന്നെ യാത്രക്കെത്തിയവരില്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. കൂടാതെ,പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."