HOME
DETAILS
MAL
കേന്ദ്രമന്ത്രിസഭയില്‍ 74 കോടിപതികള്‍ 24 ക്രിമിനല്‍ കേസ് പ്രതികള്‍
backup
July 09 2016 | 06:07 AM
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചതോടെ മന്ത്രിസഭയിലെ കോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും എണ്ണവും വര്‍ദ്ധിച്ചു. 74 കോടിപതികളും 24 ക്രിമിനല്‍ കേസില്‍ പ്രതികളായവരുമാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്. കഴിഞ്ഞയാഴ്ചയാണ് 19 പുതുമുഖങ്ങളെ ചേര്‍ത്ത് 78 അംഗ മന്ത്രിസഭയായി വികസിപ്പിച്ചത്. ഇതോടെയാണ് കോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്.
8.73 കോടിയാണ് പുതിയ മന്ത്രിമാരിലെ ശരാശരി വരുമാനം. മധ്യപ്രദേശിലെ രാജ്യസഭാംഗമായ എം.ജെ. അക്ബറാണ് പുതിയ മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്. 44.90 കോടിയാണ് ഇദ്ദേഹത്തിന്റെ വരുമാനം. മധ്യപ്രദേശില്‍നിന്നുള്ള പരിസ്ഥിതി മന്ത്രിയായ അനില്‍ മാധവ് ദേവ് ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള അംഗം. 60.97 ലക്ഷമാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. മന്ത്രിസഭയില്‍ 63 പേര് ബിരുദധാരികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."