ദുരന്തമുഖത്ത് പാഞ്ഞെത്താന്‍ ട്രോമാകെയറിന് ജീവന്‍രക്ഷാ വാഹനം
മഞ്ചേരി: ദുരന്തമുഖത്ത് ദ്രുതഗതിയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തം നടത്താന്‍ ജില്ലാ ട്രോമാകെയറിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജീവന്‍രക്ഷാ വാഹനം ഒരുങ്ങുന്നു. 35 ലക്ഷം രൂപ ചെലവുവരുന്ന റസ്‌ക്യൂ ആന്‍ഡ് റിക്കവറി വാഹനമാണ് സജ്ജീകരിക്കുന്നത്. ഇതിനായി പ്രാഥമിക നടപടികള്‍ തുടങ്ങി.
നിലവില്‍ അപകട മേഖലകളില്‍ കുതിച്ചെത്തിയാലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ മതിയായ ആധുനിക സൗകര്യങ്ങളില്ലാത്തതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുക, മരങ്ങള്‍ കടപുഴകി വീഴുക, കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുക, വെള്ളത്തില്‍ മുങ്ങിപ്പോകുക, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത ഘട്ടങ്ങളില്‍ പെട്ടെന്നു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള എയര്‍ബാഗ്, സ്‌പ്രെഡ്ഡര്‍, സ്‌ക്യൂബോ സെറ്റ്, ചെയിന്‍സോ, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയവ ഘടിപ്പിച്ചതായിരിക്കും ജീവന്‍രക്ഷാ വാഹനം.
ഇതോടൊപ്പം പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുമുണ്ടാകും. നിലവില്‍ മുപ്പത്തിആറായിരത്തിലേറെ വളണ്ടിയര്‍മാര്‍ ട്രോമാകെയറിനു കീഴിലുണ്ട്. ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകള്‍ക്കും കീഴിലായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ യൂനിറ്റുകള്‍, വനിതാ വിങ്, അപകട ദുരന്ത നിവാരണ സമിതി, സ്റ്റുഡന്റ് ട്രോമാകെയര്‍ യൂനിറ്റ് തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."