ഒടുവിൽ മൃതദേഹങ്ങളും നാട്ടിലേക്ക്, ഇടവേളക്ക് ശേഷം സഊദിയിൽ നിന്നും മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു
റിയാദ്: കൊവിഡ്-19 വൈറസ് ബാധ വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസ് നിലച്ചതോടെ മോർച്ചറികളിൽ കെട്ടിക്കിടന്ന മൃതുദേഹങ്ങൾക്ക് ഒടുവിൽ മോചനമായിത്തുടങ്ങി. സഊദിയിൽ നിന്ന് ഇന്ന് മുതൽ വീണ്ടും മലയാളികളുടെ മൃതുദേഹങ്ങൾ നാട്ടിലേക്കയച്ചു. ആഴ്ചകൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് മൂന്ന് മലയാളികളുടെ മൃതദേഹം ഇന്നത്തെ ദമാമിൽ നിന്നുള്ള എമിറേറ്റ്സ് കാർഗോ വിമാനത്തിൽ അയച്ചത്. സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയച്ചത്.
പലക്കാട് പട്ടാമ്പി സ്വദേശി ബാലകൃഷണന്, കോങ്ങാട് സ്വദേശി വേലായുധന് ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് എമിറേറ്റ്സിന്റെ കാര്‍ഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്. അബുദാബിയിൽ നിന്നും കൊച്ചി വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തും. കാര്‍ഗോ വിമാന സര്‍വീസുകളുടെ എണ്ണത്തിലെ കുറവും മൃതദേഹങ്ങള്‍ അയക്കുന്നതിന് കാലതാമസം നേരിടുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസ് മുടങ്ങിയതോടെ മോർച്ചറികളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഏതാനും മൃതദേഹങ്ങൾ ഇവിടെ ഖബറടക്കുകയും ചിലത് സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമ ഫലമായി ചില മൃതദേഹങ്ങൾ കാർഗോ വിമാനങ്ങൾ വഴി അയക്കുകയും ചെയ്തിരുന്നു. അതിനിടെ കാർഗോ വഴി മൃതദേഹങ്ങൾ വരുത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതേ തുടർന്ന് ഒടുവിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര സർക്കാർ വീണ്ടും കാർഗോ വിമാനം വഴി മൃതദേഹങ്ങൾ അനുമതി നൽകിയിരുന്നു.
സഊദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാനായി എഴുപതോളം മൃതദേഹങ്ങളാണ് കാത്തിരിക്കുന്നത്. റിയാദ്, ബുറൈദ, അല്‍റാസ്, കിഴക്കന്‍ പ്രവിശ്യ, വടക്കൻ പ്രവിശ്യ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ ആശുപത്രി മോര്‍ച്ചറികളിലാണ് ഇത്രയധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യക്കാരുട മൃതദേഹങ്ങള്‍ ഇനിയെങ്കിലും നാട്ടിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. സഊദിയിൽ നിന്നും ഏകദേശം അറുപതോളം മൃതദേഹങ്ങളാണ് മാസം തോറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a day agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• a day agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• a day agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• a day agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• a day agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• a day agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• a day agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• a day agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• a day agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• a day agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• a day ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• a day ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• a day agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• a day agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി