സേവന രംഗത്ത് മാതൃകാ പ്രവർത്തനവുമായി റിയാദ് കെ.എം.സി.സി; മുഴുവൻ യാത്രക്കാർക്കും സുരക്ഷാ വസ്ത്രങ്ങൾ വിതരണം ചെയ്തു
റിയാദ്: റിയാദിൽ ഏറെ ശ്രദ്ദേയമായ കോവിഡ് കാല കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വേറിട്ട പ്രവർത്തനവുമായി ഇന്ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സജീവം. ആദ്യ വിമാനത്തിൽ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ശരീരം മുഴുവൻ മറയുന്ന സേഫ്റ്റി ഡ്രസ്, മാസ്ക്, ഗ്ലൗസ് എന്നിവ ഇവർ അധികൃതരുടെ അനുവാദത്തോടെ വിമാനത്താവളത്തിൽ വെച്ച് വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ കെ.എം.സി.സി പ്രവർത്തകർ രാവിലെ തന്നെ എയർപ്പോർട്ടിലെത്തുകയും യാത്ര പുറപ്പെടുന്ന 149 യാത്രക്കാർക്കും ഈ രോഗ പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, വൈസ് പ്രസിഡണ്ട് നൗഷാദ് ചാക്കീരി, മുഹമ്മദ് തളിപ്പറമ്പ്, ഹുസൈൻ കുപ്പം, ഫളൽ റഹ്മാൻ അൽറയാൻ എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."