HOME
DETAILS
MAL
നീതി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
backup
April 09 2017 | 19:04 PM
ചെന്ത്രാപ്പിന്നി: വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എടത്തിരുത്തി കിസാന്‍ സര്‍വിസ് സഹകരണ ബാങ്ക് പലചരക്ക് സാധനങ്ങളുടെ നീതി സ്റ്റോര്‍ ആരംഭിച്ചു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നീതി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന് ആദ്യ വില്പന നിര്‍വഹിച്ചു. ചടങ്ങില്‍ രാജന് പൊറ്റേക്കാട് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."