കൃഷിയെ മറന്നുള്ള കര്‍ഷകന്റെ രാഷ്ട്രീയം വിലപ്പോകില്ല: ടി.എന്‍ പ്രതാപന്
തൃശൂര്‍: കര്‍ഷകന്റെ രാഷ്ട്രീയം കൃഷിയാണെന്നും കൃഷിയെ മറന്നുള്ള കര്‍ഷകന്റെ രാഷ്ട്രീയം വിലപ്പോകില്ലെന്നും ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് വ്യക്തമാക്കി. കര്‍ഷക കോണ്‍ഗ്രസ് അംഗത്വവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എ ബാലന് മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കൊട്ടാരം, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി, കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ.വി ദാസന് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ജലസംരക്ഷണത്തിന് നടപ്പാക്കേണ്ട അടിയന്തിര നിര്‍ദ്ദേശങ്ങളടങ്ങുന്ന ഭീമഹര്‍ജി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നല്‍കുന്നതിന് തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ജെയിംസ് ചിറ്റിലപ്പിള്ളി, രവി പോലുവളപ്പില്‍, ടി.കെ ദേവസ്സി, എന്‍.എം ആനന്ദന് മാസ്റ്റര്‍, എം.ബി രാജീവ്, പി.യു ചന്ദ്രശേഖരന്, റാഫേല്‍ പൊന്നാരി, എം.ബി അക്ബര്‍ അലി, വി.പി കുഞ്ഞാലി, പി.സി തോമസ്, ഷീബ ജെയിസണ്‍, മുരളി പണിക്കത്ത്, വി.അരവിന്ദാക്ഷന്, പി.ടി സുരേന്ദ്രന്, രവി മുരിയാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."