HOME
DETAILS
MAL
മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
backup
March 05 2019 | 04:03 AM
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട രണ്ടുകുടുംബങ്ങള്‍ക്കും നിരാശ്രയായ കാന്‍സര്‍ രോഗിക്കും ബംങ്കളൂരു ആസ്ഥാനമായ ബംങ്കളൂര് ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന് (ബെമ) പുതിയ വീടൊരുക്കുന്നു.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍, ബെമ വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി സുനില്‍ കുമാര്‍, ഗുണഭോക്താവ് ചേര്‍ന്ന് ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഒരു ലക്ഷം രൂപയുള്‍പ്പെടെ അഞ്ചു ലക്ഷത്തി പതിനായിരം രൂപ ചിലവില്‍ 520 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീട് നാലുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എഡി.എം.കെ അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്, ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് ഷെഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."