ജെ.എന്‍.യുവില്‍ ഹിന്ദി കഴിഞ്ഞാല്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷ ബംഗാളിയും മലയാളവും; വെറുതെയല്ല കാംപസില്‍ സംഘ്പരിവാര്‍ വിരുദ്ധത വന്നതെന്ന് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രശസ്ത സര്‍വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഭാഷ മലയാളവും ബംഗാളിയും. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക്‌സ് (സി.എല്‍) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഓരോ ആറുവര്‍ഷവും കൂടുമ്പോഴാണ് സി.എല്‍ ഇത്തരത്തിലൊരു പഠനം നടത്താറുള്ളത്. ഇതിന്റെ ഭാഗമായി 2017ലാണ് സര്‍വേ നടത്തിയത്. ഇതുപ്രകാരം നേരിട്ടും ചോദ്യാവലി തയ്യാറാക്കിയും 1,778 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ 179 പേരുടെ മാതൃഭാഷ ഹിന്ദിയാണെന്നു കണ്ടെത്തി. തൊട്ടുപിന്നില്‍ 153 പേര്‍ മാതൃഭാഷയായി ബംഗാളിയെ തെരഞ്ഞെടുത്തപ്പോള്‍ 87 പേര്‍ മലയാളവും 80 പേര്‍ ഭോജ്പുരിയും തെരഞ്ഞെടുത്തു. 67 പേരാണ് ഉര്‍ദു തെരഞ്ഞെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ (835) ശരാശരി മൂന്നിലധികം ഭാഷ ഉപയോഗിക്കുന്നവരാണ്. 600 പേര്‍ മൂന്നുഭാഷയും ഉപയോഗിക്കുന്നു. 281 പേര്‍ രണ്ടുഭാഷ ഉപയോഗിക്കുമ്പോള്‍ 58 പേരാണ് ഒരുഭാഷ മാത്രം ഉപയോഗിക്കുന്നത്. ഇതിനു മുന്‍പ് സര്‍വേ നടന്ന 2011ല്‍ ഹിന്ദിയും ഇംഗ്ലീഷും കൂടാതെ കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്ന ഭാഷ ബംഗാളിയും ഉറുദുവും ആയിരുന്നു.
അതേസമയം, ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ രസകരമായ ചര്‍ച്ചയും തുടങ്ങി. ബംഗാളി, മലയാളം ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാംപസില്‍ ആധിപത്യം ഉണ്ടായത് ചൂണ്ടിക്കാട്ടി 'വെറുതെയല്ല സംഘ്പരിവാര്‍ വിരുദ്ധത ജെ.എന്‍.യുവിനു ലഭിച്ചത്' എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഇടതുപക്ഷ, മതതേര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ സ്വാധീനമുള്ള കാംപസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."