കൊടിയേരി പൊതുസമൂഹത്തോട് മാപ്പ് പറയണം: എസ്.വൈ.എസ്
കയ്പമംഗലം: ജാതി മതരാഷ്ട്രീയ ഭേദമന്യേ പൊതു സമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളടക്കമുള്ള മുസ്ലിം നേതൃത്വത്തെ കടുത്ത വര്‍ഗീയവാദിയായ യോഗി ആദിത്യനാഥിനോട് ഉപമിക്കുകയും അവഹേളിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണന് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് സുന്നി യുവജന സംഘം കയ്പമംഗലം നിയോജകമണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
'യുവതയുടെ മഹത്വം കാലത്തിന്റെ കരുത്ത് ' എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചരണ കാംപയിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റി പുതിയകാവ് ഇല്‍ഫത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അര്‍ദ്ധദിന കണ്വന്ഷന് ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് എസ്. എം.കെ.തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സയ്യിദ് ഹുസൈന് തങ്ങള്‍ അധ്യക്ഷനായി.
പുതിയകാവ് മഹല്ല് ഖത്തീബ് ശംസുദ്ദീന്‍ ഫാളില്‍ വഹബി, പ്രമേയ പ്രഭാഷണവും അബ്ദുല്ല ബാഖവി പല്ലാരിമംഗലം മുഖ്യപ്രഭാഷണവും നടത്തി. മണ്ഡലം സെക്രട്ടറി ടി.എസ് മുബാറക്,ട്രഷറര്‍ എസ്. എ.സിദ്ദീഖ്, മുഹമ്മദ് റാഫി അന്‍വരി, സഗീര്‍ മൗലവി പതിയാശ്ശേരി, ശംസുദ്ദീന്‍ വാത്യേടത്ത്,എ.എ.അബ്ദുല്‍ കരീം മൗലവി,സാജിദ് കോതപറമ്പ്, കെ.ആര്.സദഖതുല്ല മാസ്റ്റര്‍, കെ.എ.റഷീദ്, കെ.ജാഫര്‍ മുസ്ലിയാര്, കെ.കെ സഗീര്‍, കെ.കെ യൂസുഫ്, വി.എച്ച് ഹനീഫ, മുഈന്‍ എറിയാട്, പി.ബി ഹംസ ഹാജി മതിലകം, ഇസ്ഹാഖ് മഹ്ളറ,ഹൈദര്‍ അന്താറത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."