ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവേശിക്കുമ്പോൾ നിബന്ധനകൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം
ദോഹ: ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ നിഷ്കര്ശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഘട്ടംഘട്ടമായി ഇന്‍ഡസ്ട്രിയില്‍ ഏരിയ തുറക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും കമ്പനികളും തൊഴിലാളികളും പാലിക്കാന്‍ തയ്യാറാവണം.
കൊറോണ വ്യാപനം തടയുന്നതിന്റെ നിബന്ധനകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇടവിട്ട് താപപരിശോധന നടത്തിയാണ് ഇപ്പോള്‍ ആളുകളെ അകത്തേക്കും പുറത്തേക്കും പ്രവേശിപ്പിക്കുന്നത്. തൊഴിലാളികള്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് മന്ത്രാലയം പാസുകള്‍ അനുവദിക്കും. നിബന്ധന പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ തൊഴിലിടങ്ങളിലും താമസ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്ത് പ്രൊജക്ടുകള്‍ ഉള്ള കമ്പനികളെ മാത്രമേ തൊഴിലാളികളെ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കൂ. ഇവിടെ നിന്നുള്ള തൊഴിലാളികളെ പുറത്തുനിന്നുള്ള മറ്റു തൊഴിലാളികളുമായി ഇടകലര്ത്തില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."