പദ്ധതി തുകകള്‍ ചെലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം: എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി തുക ചെലവഴിക്കുന്നതില്‍ കടുത്ത ജാഗ്രത പാലിക്കുകയും കാല താമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വ്യവസായ കായിക മന്ത്രി എ.സി മൊയതീന്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ജനങ്ങളുടെ സഹായവും, പിന്തുണയും ഉറപ്പാക്കണം കൃഷി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കണം. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വന്തം വാര്‍ഡായ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയില്‍ നടന്ന ഗ്രാമസഭാ യോഗത്തില്‍ പങ്കെടുത്ത് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഏലിയാമ ജോണ്‍സണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസന്‍, മെമ്പര്‍മാരായ കെ. ചന്ദ്രശേഖരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."