കൂത്തുപറമ്പ് അഗ്നിശമനസേനയ്ക്ക് ആധുനിക ആംബുലന്‍സായി
കൂത്തുപറമ്പ്:കൂത്തുപറമ്പ് ഫയര്‍ആന്റ് റെസ്‌ക്യൂ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായമായി ആംബുലന്‍സെത്തി.വാഹനാപകടം, കിണറില്‍ അകപ്പെടല്‍, തീപിടുത്തം തുടങ്ങിയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുന്ന സേനക്ക് സ്വന്തമായി ആംബുലന്‍സില്ലാത്തത് ഏറെ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം അപകടത്തില്‍പ്പെടുന്നവരെ സേനാംഗങ്ങള്‍ തങ്ങളുടെ ജീപ്പിലോ സ്വകാര്യ വാഹനങ്ങളിലോയാണ് ആശുപത്രികളിലെത്തിച്ചു വന്നിരുന്നത്. എന്നാല്‍ ഇനി അപകടങ്ങളില്‍പ്പെടുന്നവരെ പുതുതായി എത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ ആംബുലന്‍സില്‍ തന്നെ ആശുപത്രിയിലെത്തിക്കാനാവും.
കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് അഗ്‌നിശമന സേനക്ക് ആംബുലന്‍സ് ലഭിച്ചത്. അഗ്‌നിശമനാ യൂനിറ്റ് ഏറ്റെടുക്കേണ്ടി വരുന്ന രക്ഷാ ദൗത്യങ്ങള്‍ക്കാണ് ഈ ആംബുലന്‍സിന്റെ സേവനം ലഭിക്കുകയെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഷനിത്ത് പറഞ്ഞു.രണ്ട് ഫയര്‍ എഞ്ചിനുകളും ഒരു ജീപ്പുമാണ് നിലവില്‍ കൂത്തുപറമ്പ് യൂണിറ്റില്‍ ഉള്ളത്. ഉള്‍പ്രദേശങ്ങളില്‍ ഫയര്‍ എന്‍ജിനുകളുമായെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഏറെ ശ്രമകരമാണ്.ജീപ്പാകട്ടെ കാലപ്പഴക്കം ചെന്നതുമാണ്.ഈ ഒരു സാഹചര്യത്തില്‍ ആംബുലന്‍സ് ലഭിച്ചത് സേനക്ക് ഏറെ ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."