കവിതയിലെ ആത്മസമരങ്ങള്‍ അക്കാദമിമുറ്റം സാന്ദ്രമാക്കി
തൃശൂര്‍: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവേദിയില്‍ നടന്ന കവിസംഗമം കാവ്യപ്രഭ പടര്‍ത്തി.
പ്രതിരോധത്തിന്റെയും ആത്മസമരത്തിന്റെയും തീവ്രസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന വരികള്‍കൊണ്ട് അക്കാദമിമുറ്റം സാന്ദ്രമായി. അക്കാദമിയംഗം ഏഴാച്ചേരി രാമചന്ദ്രന്‍ കദനകുതൂഹലം എന്ന കവിത ചൊല്ലി കവിസംഗമം ഉദ്ഘാടനം ചെയ്തു. അക്കാദമിയംഗം ഡോ.സി.രാവുണ്ണി അധ്യക്ഷനായി.
മണമ്പൂര്‍ രാജന്‍ബാബു, അക്കാദമിയംഗം എസ്.ജോസഫ്, കെ.ആര്‍.ടോണി, പി.എന്‍.ഗോപീകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഇ.സന്ധ്യ, അക്കാദമിയംഗം പവിത്രന്‍ തീക്കുനി, സെബാസ്റ്റ്യന്‍, പത്മദാസ്, വര്‍ഗീസാന്റണി, വിജേഷ് എടക്കുന്നി, ശ്രീലതാവര്‍മ, ശ്രീജിത്ത് അരിയല്ലൂര്‍, അലി കടുകശ്ശേരി, ജ്യോതിരാജ് തെക്കൂട്ട്, കൃഷ്ണന്‍ സൗപര്‍ണിക, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അശോകന്‍ പുത്തൂര്‍, ചേറ്റുപുഴ ഗോപാലകൃഷ്ണന്‍, റോജന്‍ അരിമ്പൂര്‍, ഇ.എ.ഷാജു, അഭിരാമി എന്നിവര്‍ കവിതകളവതരിപ്പിച്ചു. തുടര്‍ന്ന് ഗായത്രിയുടെ ഗസല്‍ ആലാപനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."