HOME
DETAILS
MAL
മൂന്നംഗ സംഘം തട്ടുകട ഉടമയെ അക്രമിച്ചു
backup
March 05 2019 | 04:03 AM
ചെറുപുഴ :ചൂരലില്‍ തട്ടുകടയില്‍ മൂന്നംഗ സംഘം കട ഉടമയെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു അക്രമം തട്ടു കട ഉടമ കെ.വി. പ്രജീഷിനെ. മര്‍ദ്ദിച്ചു
പരുക്കേല്പിക്കുകയും വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരില്‍ രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സമീപ സ്ഥലത്തു ശിവരാത്രി ആഘോഷം നടക്കുന്നതിനാല്‍ ടൗണില്‍ തിരക്ക് കുറവായിയുന്നു. പൊലീസ് പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പ്രജീഷ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ചൂരലില്‍ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിച്ചു. പ്രതികളെ പിടികൂടാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി വി. വി. ഭാസ്കരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."