HOME
DETAILS

വ്യവസായ ഭീമന്മാരുടെ മനുഷ്യക്കുരുതിക്കറുതിയില്ല

  
backup
May 09 2020 | 02:05 AM

editorial-09-05-2020

 


വിശാഖപട്ടണത്ത് എല്‍.ജി പോളിമര്‍ കമ്പനിയിലുണ്ടായ രാസവാതകച്ചോര്‍ച്ചയില്‍ എട്ടു വയസുകാരി ഉള്‍പ്പെടെ 11 പേരാണ് തല്‍ക്ഷണം മരിച്ചത്. നൂറോളം പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നുകൂടായ്കയില്ല. മൊത്തം 316 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിനു പിന്നാലെ പതിവുപോലെ ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.


ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയുടെ പരിസരത്ത് ആളുകള്‍ വീണുകിടന്ന ദൃശ്യങ്ങള്‍ പറയുന്നത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതം എത്രമാത്രം ദയനീയമാണെന്നാണ്. ഭരണകൂടം കോര്‍പറേറ്റുകളെ താങ്ങിനിര്‍ത്തുന്ന ഈ രാജ്യത്ത് പാവങ്ങളുടെ ദിനരാത്രങ്ങള്‍ എത്രമാത്രം അരക്ഷിതമാണെന്നുമാണ്. നിരാലംബരായ മനുഷ്യരെ കൊന്നൊടുക്കുന്ന കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനം ഇതുകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല. അതിനിയും തുടരുമെന്നാണ് സര്‍ക്കാരുകള്‍ക്ക് അവരോടുള്ള സമീപനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. താങ്ങിനിര്‍ത്താന്‍ മാറിമാറി വരുന്ന ഭരണകൂടങ്ങളുണ്ടാകുമ്പോള്‍ വ്യവസായക്കുത്തകകള്‍ ആരെ പേടിക്കാന്‍. ഭരണവര്‍ഗമെന്ന ഒരു വിഭാഗം ഉള്ളതുപോലെ തന്നെ ആഗോള കുത്തക ഭീമന്മാരും ഒരു വര്‍ഗമാണ്.


ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ 1984ലുണ്ടായ വാതകച്ചോര്‍ച്ചയില്‍ പൊലിഞ്ഞത് ഔദ്യോഗിക കണക്കു പ്രകാരം 3,787 പേരായിരുന്നു. എന്നാല്‍ അതിലുമെത്രയോ അധികം പേര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ജീവച്ഛവങ്ങളായി മാറിയവര്‍ക്കും നഷ്ടപരിഹാരത്തുക യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് ഈടാക്കി നല്‍കുന്നതില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഉദാസീനമായ നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയിലെ വ്യവസായ ഭീമനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യന്‍ ശാഖയായിരുന്നു ഭോപ്പാലില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതു തന്നെയായിരുന്നു കാരണം. കമ്പനിക്കെതിരേ കേസെടുത്തെങ്കിലും മുതലാളിമാര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രതീകമായി മാറിയ, മണ്ണില്‍ പുതഞ്ഞുപോയ പിഞ്ചിളം ബാലികയുടെ കുഞ്ഞുമുഖത്തെ അടയാത്ത കണ്ണുകളുടെ ദൃശ്യം ഇന്നും മനുഷ്യമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. സമാനമാണ് ആന്ധ്രയിലെയും സംഭവം. ഭോപ്പാല്‍ ദുരന്തത്തിനു പിന്നിലെ കോര്‍പറേറ്റ് ഭീമന്‍ യൂണിയന്‍ കാര്‍ബൈഡ് ആയിരുന്നെങ്കില്‍, ആന്ധ്രയിലേത് ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി പോളിമര്‍ ആണെന്ന വ്യത്യാസം മാത്രം.


പതിവു തെറ്റിക്കാതെ വാതകച്ചോര്‍ച്ചയെപ്പറ്റി ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പോളിമര്‍ കമ്പനിക്കെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുന്നേയുള്ളൂ. കമ്പനിക്കെതിരേ കേസെടുത്ത് എഫ്.ഐ.ആര്‍ തയാറാക്കാന്‍ പോലും ആന്ധ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഈ ബഹുരാഷ്ട്ര മൂലധന ഭീമനെതിരേ നീങ്ങുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണമെന്നായിരിക്കും സംസ്ഥാന മുഖ്യമന്ത്രി വൈ.എസ് ജഗ്‌മോഹന്‍ റെഡ്ഢി കരുതുന്നുണ്ടാവുക.


സാധാരണക്കാരുടെ ജീവിതം എത്രമാത്രം വിലയിടിഞ്ഞതാണെന്ന് പിന്നെയും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇന്ത്യയില്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് മുതലാളിമാരുടെ കൈപ്പിഴകള്‍. പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശം കുത്തകകളുടെ കാരുണ്യത്തിലാണ് തൂങ്ങിനില്‍ക്കുന്നത്. അതാണ് ഇന്നത്തെ ഇന്ത്യയും നല്‍കുന്ന പാഠം. അല്ലായിരുന്നെങ്കില്‍ നേരത്തെയുണ്ടായ ഭോപ്പാല്‍ ദുരന്തം പോലുള്ള അത്യാഹിതങ്ങള്‍ വരുത്തിവയ്ക്കുന്ന വ്യവസായ ഭീമന്മാര്‍ക്കെതിരേ എന്നോ നടപടികള്‍ ഉണ്ടാകുമായിരുന്നു.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് കേരളത്തിലും പല വ്യവസായശാലകളും പൂട്ടിക്കിടക്കുകയാണ്. ആന്ധ്രയിലുണ്ടായ വാതകച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷ പരിശോധിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സ്വീകരിക്കുന്ന ഒരു നിസ്സാര നടപടി മാത്രമായിരിക്കുമത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago