HOME
DETAILS
MAL
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും: ധനമന്ത്രി
backup
June 21 2018 | 05:06 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം പരിശോധിക്കാന്‍ രണ്ടാഴ്ചക്കകം ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കും. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചില നടപടികള്‍ എടുത്താല്‍ ഊരിപ്പോരാന്‍ ബുദ്ധിമുട്ടാണ്. അതുപോലെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പദ്ധതിയില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതം പഠിക്കണമെന്ന് തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
രണ്ട് ആഴ്ച്ചകകം സമിതിയെ നിയമിക്കും. സമിതിയംഗങ്ങളെ കണ്ടെത്താന്‍ ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."