ക്വാറന്റൈന് ലംഘിച്ച അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു
കൊല്ലം: ക്വാറന്റൈന് ലംഘിച്ച് വീട്ടിലേക്കു പോയ രണ്ടു കുടുംബങ്ങളിലെ അഞ്ചുപേര്‍ക്കെതിരേ കൊല്ലം ഈസ്റ്റ് പൊലിസ് കേസെടുത്തു. ഇവരെ തിരികെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലാക്കി.
ചെന്നൈയില്‍നിന്ന് ഏഴിന് തിരുവനന്തപുരത്തെ അമരവിള ചെക്ക് പോസ്റ്റുവഴി കൊല്ലത്തെത്തിയ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം രേവതിയില്‍ ശ്രീകുമാറിനും രണ്ട് പെണ്മക്കള്ക്കും കൊല്ലം നഗരത്തിലെ ഹോട്ടലില്‍ ആയിരുന്നു ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി രാത്രിയില്‍ത്തന്നെ ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്കു പോയി. തുടര്‍ന്ന് വിവരമറിഞ്ഞ് ഈസ്റ്റ് പൊലിസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും ഹോട്ടലില്‍ വനിതാ ജോലിക്കാരിയെ വേണമെന്നാവശ്യപ്പെട്ട് പൊലിസുമായി തര്‍ക്കിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും ചേര്‍ന്ന് മൂന്നു പേരെയും ആംബുലന്‍സില്‍ കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തിലാക്കി.
ഇന്നലെ ബംഗളുരുവില്‍നിന്നു കൊല്ലത്തെത്തിയ എഴുകോണ്‍ സ്വദേശി ശിവകുമാറിനെയും ഭാര്യയെയും നഗരത്തിലെ ഹോട്ടലില്‍ ക്വാറന്റൈനിലാക്കിയെങ്കിലും ഇരുവരും ഇവിടെനിന്നു മുങ്ങിയതിനെ തുടര്‍ന്ന് പൊലിസ് ഇവരെ തിരികെ ക്വാറന്റൈന് കേന്ദ്രത്തിലാക്കി. ഇവര്‍ക്കെതിരെയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."