HOME
DETAILS

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഓശാന ഞായര്‍

  
backup
April 09 2017 | 19:04 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81

വടക്കാഞ്ചേരി: ക്രൈസ്തവ വിശ്വാസി സമൂഹം അവരുടെ ജീവിത വഴിയിലെ ഏറ്റവും പുണ്യമായ ദിനങ്ങളിലേക്ക്. അന്‍പത് നോമ്പാചരണത്തിന്റെ ഭാഗമായുള്ള വിശുദ്ധ വാരാചരണത്തിന് തുടക്കമായി. യേശു ദേവന്റെ പീഡാസഹനം, കുരിശ് മരണം, ഉയിര്‍പ്പ് എന്നിവ അനുസ്മരിക്കും ഈ ദിനങ്ങളില്‍ വിശ്വാസി സമൂഹം. സഹനത്തിന്റെയും, സമാധാനത്തിന്റെയും മഹനീയതയുമായി കഴുത പുറത്തേറി യേശുദേവന്‍ ജെറുസലേം വീഥികളിലേയ്ക്ക് പ്രവേശിച്ചതിന്റെ സ്മരണ പുതുക്കിയാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. ഇന്നലെ കാലത്ത് ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും, പ്രദക്ഷിണവും നടന്നു. പ്രാര്‍ഥനയുടേയും, ത്യാഗത്തിന്റെയും സന്ദേശമോതി വിശുദ്ധവാര ശുശ്രൂഷകള്‍ക്കും തുടക്കമായി. വടക്കാഞ്ചേരി മേഖലയില്‍ നടന്ന ഓശാന ചടങ്ങുകളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ കണ്ണികളായി വടക്കാഞ്ചേരി ഫൊറോന ദേവാലയത്തില്‍ ഫാ. തോബിയാസ് ചാലയ്ക്കല്‍ കാര്‍മികത്വം വഹിച്ചു.  സെന്റ് പയസ് കോണ്‍വെന്റില്‍ നിന്നായിരുന്നു കുരുത്തോല പ്രദക്ഷിണം. മച്ചാട് പള്ളിയില്‍ ഫാ: റാഫേല്‍ മുത്തുപീടിക, കരുമത്ര ആരോഗ്യ മാതാ പള്ളിയില്‍ ഫാ. ജോബി പുത്തൂര്‍, കുണ്ടന്നൂരില്‍ ഫാ. ജോജു പനയ്ക്കല്‍,  വരവൂര്‍ ദൈവസ്‌നേഹ മാതാ പള്ളിയില്‍ ഫാ. റോയ് വടക്കന്‍, കുമ്പളങ്ങാട് വിശുദ്ധ യൂദാ തദേവൂസ് ദേവാലയത്തില്‍ ഫാ. പോള്‍ ആലപ്പാട്ട്, മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. ബാബു അപ്പാടന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago