വികസന പാതയില്‍ വടകര: എം.എല്‍.എ ഫണ്ടില്‍ നിന്ന് വിനിയോഗിച്ചത് 12 കോടി രൂപ
വടകര: എം.എല്‍.എ സി.കെ നാണു ആസ്തി വികസന ഫണ്ടില്‍നിന്ന് ഇതുവരെ വിനിയോഗിച്ചത് 12 കോടി രൂപ. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയത്. വടകരയുടെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികളില്‍ കഴിഞ്ഞ ആഴ്ച വടകരയില്‍ ഉദ്ഘാടനം ചെയ്ത റവന്യൂ ഡിവിഷന്‍ എക്കാലവും ഓര്‍മിക്കാവുന്ന നേട്ടമാണ്.
കോട്ടക്കടവ് കോട്ടതുരുത്തി റോഡ്, വടകര ജില്ലാആശുപത്രി ട്രെസ് വര്‍ക്ക്, വാണിപറമ്പത്ത്മുക്ക് പഞ്ചായത്ത് കിണര്‍ റോഡ്, പുന്നേരിത്താഴ കോട്ടായി പറമ്പ് മാവൂര്‍മീത്തല്‍ റോഡ്, കണിയാന്‍കുന്ന് ലക്ഷംവീട് കോളനിറോഡ്, അണ്ടിക്കമ്പനി ഐസ് ഫാക്ടറി റോഡ് ഒഞ്ചിയത്തുള്ള മാവള്ളിതോട് ഇരുകരയും കെട്ടി സ്‌ളാബിടല്‍, ഏറാമലയിലെ മാങ്ങാട്ടുമുക്ക്‌കോട്ടായിമുക്ക് റോഡ്, മഹാഗണപതി ടെമ്പിള്‍ റോഡ് തുടങ്ങി വടകര മണ്ഡലത്തില്‍ റോഡുകളുടെ നവീകരണത്തിന് മാത്രമായി മൂന്ന്‌കോടി നാല്‍പത് ലക്ഷം ചെലവഴിച്ചു.
വടകര ടൗണില്‍ തിരക്കേറിയ ക്വീന്‍സ് റോഡ് ഇന്റര്‍ലോക്ക് പതിച്ചും പഴയ ബസ്സ് സ്റ്റാന്‍ന്റ് പരിസരം മുതല്‍ എടോടി ജംഗ്ഷന്‍ വരെ നടപ്പാതകള്‍ കൈവരികള്‍ വച്ചും നവീകരിച്ചു. വടകര ടൗണില്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുറങ്കര ടെമ്പിള്‍ ജങ്ഷന്‍ , സാന്റ്ബാങ്ക്, താഴെ അങ്ങാടി, പെരുവാട്ടുംതാഴ സിഗ്നല്‍ , കോട്ടക്കല്‍ ഭഗവതി ക്ഷേത്രം , ചേന്ദമംഗലം ക്ഷേത്രം , അഴിയൂര്‍ ഹാജിയാര്‍ പള്ളി, ഒഞ്ചിയം ബാങ്ക് പരിസരം , ചോമ്പാല്‍ ഹാര്‍ബര്‍, മൂരാട്, കണ്ണൂക്കര, ചോറോട് ഗെയ്റ്റ് , കോറോത്ത് നാഗക്ഷേത്രം ,ചമ്പോളിമുക്ക്, തുരുത്തിമുക്ക്, രാമത്ത്കാവ് ക്ഷേത്രം, എക്‌സൈസ് ഓഫീസ് അഴിയൂര്‍, മുക്കാളി എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എണ്‍പത്തിയഞ്ച് ലക്ഷത്തിഅന്‍പതിനായിരം രൂപ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."