HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷനിലെ എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്തു
backup
June 21 2018 | 05:06 AM
വടകര: റെയില്‍വേ സ്റ്റേഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് യുവാവ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ സ്വദേശി രാജ്കുമാറാണ് ഗ്ലാസ് അടിച്ചു തകര്‍ത്തത്. റെയില്‍വേ സ്റ്റേഷന്റെ മുന്വശത്തുള്ളവര് നോക്കി നില്‍ക്കെയാണ് കൗണ്ടറിന്റെ താഴ്ഭാഗത്തുള്ള ഗ്ലാസ് അടിച്ചു പൊളിച്ചത്. വടകര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."