പ്രൊഫ. എം അച്യുതന് മുഖ്യമന്ത്രിയുടെ ആദരാഞ്ജലി
കൊച്ചി: അന്തരിച്ച സാഹിത്യ നിരൂപകന് പ്രൊഫ എം. അച്യുതന് മുഖ്യമന്ത്രി പിണറായി വിജയന് ആദരാഞ്ജലി അര്‍പ്പിച്ചു.
കൊച്ചിയില്‍ കാരിക്കാമുറിയിലുള്ള പ്രൊഫ. എം. അച്യുതന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി പ്രൊഫ. എം. അച്യുതന്റെ മകള്‍ ബി. ഭദ്രയെയും മറ്റു ബന്ധുക്കളെയും അനുശോചനമറിയിച്ചു. ജി.സി.ഡിഎ ചെയര്മാന് സി.എന്‍. മോഹനന്, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മലയാള സാഹിത്യ നിരൂപണത്തിന്റെ ചരിത്രത്തില്‍ പ്രഫ.എം അച്യുതന്റെ സ്ഥാനം മലയാള ഭാഷയുള്ളിടത്തോളം കാലം മായാതെ നില്‍ക്കുമെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഗൗരവ ബോധമുള്ള പ്രഗത്ഭനായ അധ്യാപകന് എന്ന നിലയില്‍ അദ്ദേഹം വിദ്യാര്‍ഥികളുടെ മനസില്‍ സ്ഥാനമുറപ്പിച്ചിരുന്നു.മഹാരാജാസിലെ വിദ്യാര്‍ഥി ജീവിതകാലത്ത് അച്യുതന് മാഷുമായുണ്ടായ ഊഷ്മളമായ സ്നേഹബന്ധങ്ങള്‍ ബിനോയ് വിശ്വം അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."