ജീവനക്കാര്‍ ആശുപത്രി പൂട്ടി വിവാഹസല്‍ക്കാരത്തിന് പോയി
ആനക്കര: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികള്‍ കണ്ടത് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ. സ്ഥാപനം പൂട്ടി ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും മറ്റും വിവാഹസല്‍ക്കാരത്തിന് പങ്കെടുക്കാന്‍ പോയിരിക്കുന്നു. കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. സാധാരണ ഉച്ചക്ക് ഒരുമണിവരെയാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കേണ്ടത്.
എന്നാല്‍ തിങ്കളാഴ്ച 11.30ഓടെ എല്ലാവരും താഴിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ രോഗികളില്‍ പലര്‍ക്കും വന്ന് മടങ്ങിപോകേണ്ടി വന്നു. എന്നാല്‍ 11.30 വരെ രോഗികള്‍ വന്നിരുന്നതായും അവരെയെല്ലാം പരിശോധിച്ചതിനു ശേഷമാണ് പോയതെന്ന് ഡോക്ടര്‍ വികാസ് അറിയിച്ചു. അതേസമയം, ശിവരാത്രി അവധിയായതിനാല്‍ മറ്റ് ഓഫിസ് വിഭാഗം പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ പരിശോധനവിഭാഗത്തിലെങ്കിലും സേവനം ഉറപ്പാക്കേണ്ടതല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."