ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കളുടെ പ്രവര്‍ത്തനം തിരിച്ചറിയണം: മുഖ്യമന്ത്രി
പള്ളുരുത്തി: ചാതുര്‍വര്‍ണ്യത്തിന്റെ വക്താകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇടക്കൊച്ചി ജ്ഞാനോദയം സഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ജാതി മത ഉച്ച നീചത്വങ്ങള്‍, ദുരാചാര ഭരണ ദുര്‍വിധികള്‍ക്കും,മനുഷ്യവകാശത്തിന് വേണ്ടിയാണ് കറുപ്പന്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം നവോഥാന ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പോരാട്ടങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കണം.ഇന്നലെ എങ്ങനെയായിരുന്നു എന്ന് അറിഞ്ഞാലേ ഇന്നത്തേത് വിലയിരുത്താനാക്കു.
എങ്കിലേ നാളെ എങ്ങനെയായിരിക്കണമെന്ന് രൂപപ്പെടുത്താന്‍ സാധിക്കു. പശുവിനെ കൊന്ന് എന്ന് ആരോപിച്ച് ദലിതനെ പീഡിപ്പിച്ച് കൊന്നു.എന്നാല്‍ അന്ന് തന്നെ കറുപ്പന്‍ മാസ്റ്റര്‍ പോലെയുള്ളവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ മുന്നേ കണ്ടിരുന്നു.ഇതിനാല്‍ ജാതിമത വേര്‍പിരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുടച്ച് നീക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എം സ്വരാജ് എം.എല്‍.എ അധ്യക്ഷനായി. നൂറ് വര്‍ഷം നൂറ് മരം പദ്ധതി കെ.വി തോമസ്സ് എം.പി ഉദ്ഘാടനം ചെയ്തു.മാലിന്യ സംസ്‌ക്കരണ പദ്ധതി മേയര്‍ സൗമിനി ജെയ്‌നും, മള്‍ട്ടി സെപ്ഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപനം എസ് ശര്‍മ്മ എം.എല്‍.എയും, പണ്ഡിറ്റ് കറുപ്പന്‍ പ്രതിമ രേഖാചിത്രം സമര്‍പ്പണം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന്‍ നിര്‍വ്വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, കൗണ്‍സിലര്‍മാരായ പ്രതിഭാഹരി, കെ.ജെ ബെയ്‌സില്‍ എന്നിവര്‍ സംസാരിച്ചു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍ ശിവജി സ്വാഗതവും, കെ.ആര്‍ ഗിരീഷ് നന്ദിയും പറഞ്ഞു. ജ്ഞാനോദയം കലാവേദിയുടെ സ്വാഗത ഗാനവും മുദ്ര ഓര്‍ക്കസ്ട്രയുടെ പുല്ലാങ്കുഴല്‍ സ്വരലയ തരംഗിണിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."