സൂര്യാതപം: ഇന്ന് കൂടുതല്‍ ജാഗ്രത വേണം
പാലക്കാട്: പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ഇന്ന് ശരാശരിയില്‍നിന്നും എട്ട് ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാനും സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ 11 മണി മുതല്‍ മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് ഒഴിവാകുകയും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ മൂന്നുവരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തുക, ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."