മൊബൈല്‍ കടകളില്‍ 50 ശതമാനം സഊദിവത്കരണം നടപ്പാക്കി
ജിദ്ദ: സഊദിയുടെ വിവിധ നഗരങ്ങളില്‍ പത്തിനായിരത്തിലധികം മൊബൈല്‍ കടകളില്‍ 50 ശതമാനം സഊദിവത്കരണം നടപ്പാക്കി. റമദാന്‍ മുതലാണ് സഊദിവത്കരണം തുടങ്ങിയത്. 11,106 കടകളില്‍ മന്ത്രാലയം ആവശ്യപ്പെട്ട രീതിയില്‍ പകുതി ജീവനക്കാരായി സ്വദേശികളെ നിയമച്ചതായി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തി നപടിയെടുക്കുന്നതിന്റെ ഭാഗമായി നാലു വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന ശക്തമാക്കിയതായും ഒരു വിട്ടു വീഴ്ച്ചയുണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ 2146 സ്ഥാപനങ്ങള്‍ക്കെതിരെ നപടിയെടുത്തു. സഊദിവത്കരണം നടപ്പാക്കാത 1170 കടകള്‍ അടപ്പിക്കുകയും 537 കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി.
കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 615 സ്ഥാപനങ്ങളിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്. ഏറ്റവും കുറവ് നജ്‌റാനിലാണ്. ഇത്രയും സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിച്ചതില്‍ തൊഴില്‍ മന്ത്രാലയം സംതൃപ്തി രേഖപ്പെടുത്തി. നൂറു ശതമാനം സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ സ്വദേശി വത്കരണം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."