പരിവര്‍ത്തന്‍ യാത്ര പരാജയപ്പെടുത്താന്‍ ബി.ജെ.പി നേതൃത്വത്തിലെ ഒരുവിഭാഗം
പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന മധ്യമേഖലാ പരിവര്‍ത്തന്‍ യാത്ര പരാജയപ്പെടുത്താന്‍ പാലക്കാട്ടെ ബി.ജെ.പി നേതൃത്വത്തിലെ ഒരുവിഭാഗം രംഗത്ത്. നാല് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ യാത്ര തുടങ്ങാനിരിക്കെ, പാലക്കാട് യാത്രക്ക് വേണ്ട ഒരുക്കങ്ങളൊന്നും നടത്തിയില്ലെന്ന് ആക്ഷേപവുമുണ്ട്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കം നടത്താതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് പ്രതിക്ഷേധമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം. ടി. രമേശ്,ശോഭാസുരേന്ദ്രന്‍,കെ.സുരേന്ദ്രന്‍ എന്നിവരാണ് ജാഥനയിക്കുന്നത്. ഇതില്‍ ശോഭാസുരേന്ദ്രന്‍ നയിക്കുന്ന പാലക്കാട് മേഖലാജാഥയുടെ പ്രചാരണം തീരെ നടത്തിയിട്ടല്ലെന്ന പരാതിയുമുണ്ട് .
ശോഭാസുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാന്‍കേന്ദ്രനേതൃത്വം നീക്കം നടത്തുന്നുണ്ട്.ഇതിനിടയില്‍ യാത്ര പരാജയപ്പെട്ടാല്‍മത്സരരംഗത്ത് നിന്നും ശോഭാസുരേന്ദ്രന്‍ സ്വയം പിന്മാറിക്കോളുമെന്ന ബുദ്ധിയും ഇതിനു പിന്നിലുണ്ടെന്ന് പറയപ്പെടുന്നത്്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."