പതിനേഴുകാരന്റെ മരണത്തിന് കാരണം പാലത്തിന് തൂണ് സ്ഥാപിക്കാന്‍ താഴ്ത്തിയ കുഴി
കോതമംഗലം: ഇന്നലെ കൂട്ടുകാരോടൊത്ത് മാതിരപ്പിള്ളി പുഴയില്‍ കുളിക്കാനിറങ്ങിയ ജസിം മുഹമ്മദ് എന്ന പതിനേഴുകാരന്റെ മുങ്ങിമരണത്തിനിടയാക്കിയത് പാലത്തിന്റെ തൂണ് സ്ഥാപിക്കാന്‍ പുഴയില്‍ താഴ്ത്തിയ വലിയകുഴി.
സുഹൃത്തുക്കൊളോടൊത്ത് മാതിരിപ്പിള്ളി ഭാഗത്ത് അവധി ദിനമായ ഞായറാഴ്ച്ചപുഴയില് കുളിക്കാനിറങ്ങിയ മാതിരിപ്പിള്ളി പള്ളി പടി വെള്ളക്കാമാറ്റം ജൈലാനി സഫിയ ദമ്പതികളുടെ മകന് ജസിം മുഹമ്മദ് ആണ് ഇന്നലെ രാവിലെ മുങ്ങിമരിച്ചത്.രാവിലെ കൂട്ടുകാരോടൊപ്പം പന്ത് കളി കഴിഞ്ഞ് ഒന്‍പതോടെ ജസിമും രണ്ട് കൂട്ടുകാരും കൂടി പള്ളിക്ക് സമീപത്തെ കുളി കടവില്‍ കുളിക്കാന്‍ എത്തിയത്.കടവില്‍ നിന്ന് മാറി താഴെ കുളിക്കാനിറങ്ങിയ ജസിം പുഴ മധ്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലം നിര്‍മ്മാണത്തിനായി കുഴിച്ച രണ്ടാള് താഴ്ചയിലേറെയുള്ള ഗര്‍ത്തത്തില്‍ അകപ്പെടുകയായിരുന്നു.സുഹൃത്തുക്കളുടെ കരച്ചിലും ബഹളവും കേട്ട് കടവിലും സമീപത്തുമുണ്ടായിരുന്നവര്‍ എത്തിയെങ്കിലും ആരും പുഴയില്‍ ച്ചാടാന്‍ തയ്യാറായില്ല.
സമീപത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്ന യുവാവ് വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി പുഴയില്‍ മുങ്ങിതപ്പിയാണ് കയത്തില്‍ നിന്നും ജസീമിന്റെ മൃതദ്ദേഹംമുങ്ങിയെടുത്തത്.ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു എങ്കിലും മരണം സംഭവിച്ചിരുന്നു. പുഴയില്‍ കാര്യമായി വെള്ളമില്ലാത്തതിനാല്‍ അപകടത്തിന് സാധ്യത ഇല്ലന്നുറപ്പിച്ചാണ് നീന്തല്‍ വശമില്ലാതിരുന്ന ജസിം പുഴയിലെ അപകടം നടന്ന ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഒരു നിമിഷം കൊണ്ട് കൂട്ടത്തില്‍ നിന്നും അപ്രത്യക്ഷനായ ജസീമിനെ തിരഞ്ഞ സുഹൃത്തുക്കളായ യുവാക്കള്‍ അപകടത്തില്‍ പെടാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
അഞ്ച് അടിയോളം ചതുരശ്ര വിസ്തീര്‍ണവും പത്ത അടിയിലേറെ താഴ്ചയുള്ളതുമായ കുഴിയുടെ അടിത്തട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയതെന്നാണ് മൃതദേഹം പുഴയില്‍ നിന്നും മുങ്ങിയെടുത്ത യുവാവ് പൊലിസില്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."