HOME
DETAILS

സ്‌കൂള്‍ മുറ്റത്ത് ഇളകിയ ട്രാന്‍സ്‌ഫോര്‍മര്‍

  
backup
June 21 2018 | 06:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b3%e0%b4%95%e0%b4%bf%e0%b4%af


കമ്പളക്കാട്: കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ മുറ്റത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ഇളകി ആടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വിവരമറിയിച്ചിട്ടും അധികൃതര്‍ നിസംഗതയിലാണ്.
പ്രീപ്രൈമറി മുതല്‍ ഏഴ് വരെയുള്ള പിഞ്ചു കുട്ടികള്‍ ഏതു സമയവും ഇതിന് ചുവട്ടിലാണ്. കുടിവെള്ളത്തിനാവശ്യമായ കുഴല്‍കിണര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയായതിനാല്‍ ഏതു സമയവും കുട്ടികളെ ഇവിടെ കാണാം. മഴയത്ത് ട്രാന്‍സ്‌ഫോര്‍മറിനുള്ളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് കാണാം. വെള്ളം ഇറങ്ങി സ്‌കൂളിന്റെ ചുറ്റുമതിലിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് സുരക്ഷകള്‍ ഉറപ്പു വരുത്താന്‍ ഓടിക്കൊണ്ടിരിക്കുന്ന ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ അധികൃതരും ഇത് കണ്ടില്ലെന്ന് വേണം കരുതാന്‍. കാറ്റും മഴയും ശക്തമാവുന്ന ഓരോ നിമിഷവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നെഞ്ചകം പിടയുകയാണ്. പുതിയ ഹെഡ്മിസ്ട്രസ് ഈ അധ്യയന വര്‍ഷം ചുമതലയേറ്റെടുത്ത ഉടനെ കമ്പളക്കാട് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ഈ വിഷയത്തില്‍ നിവേദനം നല്‍കിയെങ്കിലും കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് സ്‌കൂളിനെ പ്രതിയാക്കുന്ന സമീപനമാണുണ്ടായത്. മാറ്റി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിന് പുറമെ ഡെപ്പോസിറ്റ് തുക സ്‌കൂളില്‍ നിന്ന് അടക്കണമെന്നുമാണ് മറുപടി ലഭിച്ചത്. മാത്രമല്ല മതില്‍ പുതുക്കി പണിയണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് സാധ്യമാവുന്ന നോര്‍മല്‍ നടപടിക്രമങ്ങളാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും ഇതിനപ്പുറം പ്രവര്‍ത്തിക്കണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയും ഉത്തരവുണ്ടാവണമെന്ന് കമ്പളക്കാട് സെക്ഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
നാലു മാസങ്ങള്‍ക്ക് മുമ്പ് ഈ വിഷയം കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും വിദ്യാര്‍ഥികളുടെ സുരക്ഷക്കു വേണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നും അതിന് ശേഷമേ ചുറ്റുമതില്‍ പുതുക്കി പണിയുകയുള്ളൂവെന്നും കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഹാജി പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാത്തത്മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്‌കൂള്‍ ചുറ്റുമതില്‍ നിര്‍മാണത്തിന് വകയിരുത്തിയ ആറു ലക്ഷം രൂപ ലാപ്‌സായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാസക്കാലം സ്‌കൂള്‍ അവധികാലത്ത് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതില്‍ കെ.എസ്.ഇ.ബി അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago