HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൈയേറ്റ ശ്രമം:രണ്ടു പേര്‍ക്കെതിരേ കേസ്
backup
April 09 2017 | 19:04 PM
കോതമംഗലം:ഗ്രാമസഭാ യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ തെറി വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സി സ്കറിയക്കെതിരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശനിയാഴ്ച ചേര്‍ന്ന ഗ്രാമസഭാ യോഗത്തിനിടെയായിരുന്നു അതിക്രമം. സംഭവം സംബന്ധിച്ച് പ്രസിഡന്റ് പോത്താനിക്കാട് പൊലിസില്‍ പരാതി നല്കി.
പ്രസിഡന്റ് നില്‍കിയ മൊഴി അനുസരിച്ച് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിച്ചു വരുന്നതായി പോത്താനിക്കാട് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."