കരിപ്പൂരില്‍ റിയാദ് വിമാനമെത്തി
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള സഊദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതില് പകുതിയിലേറെ പേരും ഗര്‍ഭിണികളും കുട്ടികളും. ഇന്നലെ രാത്രി 8.30 ന് എത്തിയ പ്രത്യേക വിമാനത്തില്‍ 149 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ 84 പേരും ഗര്‍ഭിണികളാണ്. ശേഷിക്കുന്നവരില്‍ 22 കുട്ടികളും ഉള്‍പ്പെടും. ഗര്‍ഭിണികളില്‍ 23 പേരും കുട്ടികളില്‍ 11 പേരും മലപ്പുറം ജില്ലക്കാരാണ്.
സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരുമാണ് ഇന്നലെ കരിപ്പൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്നത്. സംഘത്തില്‍ അഞ്ച് പേര് അടിയന്തര ചികിത്സക്കെത്തിയവരാണ്. എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും സംഘത്തിലുണ്ടായിരുന്നു. കുട്ടികളില്‍ 15 പേരും മാതാപിതാക്കള്‍ക്കൊപ്പമാണ് തിരിച്ചെത്തിയത്.ഇന്നലെ എത്തിയ വിമാനത്തിലും മലപ്പുറം ജില്ലക്കാരാണ് കൂടുതല്‍. 48 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുളളത്. കോഴിക്കോട് 23, പാലക്കാട് 10, വയനാട് നാല്, ആലപ്പുഴ മൂന്ന്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്, കണ്ണൂര്‍ 17, കാസര്‍ഗോട് രണ്ട്, കൊല്ലം ഒന്‍പത്, കോട്ടയം ആറ്, പത്തനംതിട്ട ഏഴ്, തിരുവനന്തപുരം രണ്ട് എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നുള്ളള്ളവര്‍. ശേഷിക്കുന്ന എട്ട് പേരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് യാത്രക്കാരുമാണുണ്ടായിരുന്നത്.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ മുന്‍ഗണന ക്രമം പാലിച്ചാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ സീറ്റ് അനവദിച്ചത്. റിയാദില്‍ നിന്ന് തന്നെ കൊവിഡ് 19 പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ വിമാനത്തില്‍ 182 പ്രവാസികള്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."