തന്റെ രാത്രി പ്രാര്‍ത്ഥന വെളിപ്പെടുത്തി ഷാര്‍ജാ ഭരണാധികാരി; പ്രസംഗം കഴിയുന്നതോടെ സ്‌റ്റേജിനു തൊട്ടടുത്ത് കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടി, വൈറലായി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദിന്റെ പ്രസംഗം
ഷാര്‍ജ: ദിവസവും രാത്രി കിടക്കും മുന്‍പുള്ള തന്റെ പ്രത്യേക പ്രാര്‍ത്ഥനയെ കുറിച്ച് ഷാര്‍ജാ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് വൈകാരികമായി പ്രസംഗിക്കുന്നു. പ്രഭാഷണത്തിനിടെ പതിവായി ഉപയോഗിക്കുന്ന പ്രത്യേക ദുആകളും (പ്രാര്‍ത്ഥനകള്‍) ഉരിവിടുന്നു. പ്രസംഗം അവസാനിക്കുന്നതിനൊപ്പം സ്റ്റേജിനു തൊട്ടടുത്ത് പ്രകൃതിയുടെ അല്‍ഭുതമെന്നോണം കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിയും മിന്നലും. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പ്രസംഗം കഴിഞ്ഞദിവസം ഷാര്‍ജാ യൂനിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തെ അഭിസംബോധനചെയ്യവെയാണ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് നടത്തിയത്.
എന്നും പതിവായി രാത്രി കിടക്കുന്നതിനു മുമ്പായി താന്‍ നടത്തുന്ന ദുആകളെ കുറിച്ചായിരുന്നു ഷാര്‍ജാ ഭരണാധികാരിയുടെ പ്രസംഗം. രാത്രി കിടക്കുമ്പോള്‍ എന്റെ രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കണേ അല്ലാ എന്ന് പ്രാര്‍ത്ഥിക്കും. ഇത് എന്റെ അവസാന രാത്രിയാണെങ്കില്‍ എനിക്ക് പകരം നിന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളെ രാജ്യം നിനക്ക് തരും- ഷാര്‍ജാഭരണാധികാരി പറഞ്ഞു. ഇത്രയും പറഞ്ഞു പ്രസംഗം നിര്‍ത്തുമ്പോഴായിരുന്നു സ്‌റ്റേജിന്റെ തൊട്ടടുത്തുനിന്ന് ഉഗ്ര ശബ്ദത്തില്‍ ഇടിപൊട്ടിയത് വൈകാതെ മിന്നലും.
ഇതിനകം വൈറലായ പ്രസംഗം ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."