മിശ്രവിവാഹിതരെ ഭീഷണിപ്പടുത്തിയ പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് സ്ഥലം മാറ്റം
ലക്നോ: മിശ്രവിവാഹിതരായ ദമ്പതിമാരെ ഭീഷണിപ്പെടുത്തിയ പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ലക്നോ പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനാണ് ശിക്ഷാ നടപടിക്കിരയായത്.
ലക്നോവിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്വി സേഥിനുമാണ് പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവരം ലോകം അറിയുന്നത്.
ജൂണ്‍ പത്തൊമ്പതിന് പാസ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ഇരുവരും. ബുധനാഴ്ചയാണ് ഓഫീസിലെത്താന്‍ ലഭിച്ച നിര്‍ദ്ദേശം. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ തിരസ്കരിക്കപ്പെടുമെന്നും വികാസ് മിശ്ര പറയുന്നത്. തന്വി അക്കാര്യം നിരസിച്ചതോടെ പരസ്യമായിത്തന്നെ വികാസ് തന്വിയെ ചീത്തവിളിച്ചു. ശേഷം അനസിനെയും മിശ്ര അപമാനിച്ചു.
ഹിന്ദു മതത്തിലേക്കു മാറിയില്ലെങ്കില്‍ വിവാഹം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു അനസിനോട് മിശ്ര പറഞ്ഞത്. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മിശ്ര അനസിനോടും തന്‍വിയോടും അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസറെ കാണാനും പറഞ്ഞു. എന്നാല്‍ അത് അദേദഹം വേണ്ടവിധത്തില്‍ ഗൗരവത്തിലെടു്ത്തില്ലെന്നും ദമ്പതികള്‍ പറയുന്നു.
2007ലായിരുന്നു ഇവരുടെ വീവാഹം. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ആറുവയസ്സുകാരിയായ മകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."