HOME
DETAILS
MAL
കുറുക്കന്തറയില് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
March 05 2019 | 05:03 AM
അന്തിക്കാട്: ശുദ്ധജല ക്ഷാമം രൂക്ഷമായ അഞ്ചങ്ങാടിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കുറുക്കന്തറ ഷാപ്പിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് 10 ദിവസത്തിലേറെയായി.
റോഡരികിലെ കാനയ്ക്ക് കുഴിയെടുക്കുന്നതിനിടയിലാണ് പൊതു ടാപ്പിന്റെ പൈപ്പ് പൊട്ടിയത്. ജല അതോറിറ്റി അധികൃതരെ പല തവണ വിവരമറിയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് ജല അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത നിസംഗതയും അശ്രദ്ധയും തുടരുന്നത്.
കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്ത് ഇന്സുലേഷന് ടേപ്പ് ചുറ്റിയ നിലയിലാണ്. പൊരിവെയിലില്‍ പ്രദേശത്തെ വീട്ടുകിണറുകള്‍ ഭൂരിഭാഗവും വറ്റിയ നിലയിലാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ ആശ്രയിക്കുന്നത് ജല അതോറിറ്റി പൈപ്പുകളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."