ഹരിപ്പാട് ബസ്സ്റ്റാന്‍ഡ് നിര്‍മാണം പാതിവഴിയില്‍
ഹരിപ്പാട്: കെ.എസ്.ആര്.ടി.സി ഹരിപ്പാട് ബസ്റ്റ് സ്റ്റേഷനിലെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം നിലച്ചിട്ട് അഞ്ചുമാസം. കരാറുകാരന് പണം നല്‍കാത്തതാണ് പ്രശ്നം. നാലുകോടി രൂപയുടെ ബില്ലുകളാണ് കെ.എസ്.ആര്.ടി.സി മാറികൊടുക്കാനുള്ളത്. 6.5 കോടി രൂപ ചെലവില്‍ നാലുനിലകളിലായി ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാനായിരുന്നു പദ്ധതി.
70 ശതമാനം ജോലികളും പൂര്‍ത്തിയായി. എന്നാല്‍, അരലക്ഷം രൂപയില്‍ താഴെമാത്രമാണ് കോര്പറേഷന് കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. ബസ്സ്റ്റേഷന് നിര്‍മാണം അനന്തമായി നീളുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. എല്ലാ ബസുകളും നടുറോഡിലാണ് നിര്‍ത്തുന്നത്.
ഒന്നര വര്‍ഷം മുമ്പ് പഴയ ബസ് സ്റ്റേഷന് പൊളിച്ചപ്പോള്‍ ജീവനക്കാര്‍ നിര്‍മിച്ചു നല്കിയ താല്‍ക്കാലിക ബസ് കാത്തിരുപ്പ് കേന്ദ്രവും തകര്‍ച്ചയിലാണ്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ഇളകിയിട്ടുണ്ട്. നല്ല കാറ്റടിച്ചാല്‍ താഴെ വീഴുന്ന അവസ്ഥയിലാണ്. അപകടം ഭയന്ന് യാത്രക്കാരിപ്പോള്‍ ഈ ഷെഡില്‍ കയറാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."