ഹരിതം ഹരിപ്പാട്: പാടശേഖരങ്ങളുടെ വികസനത്തിനായി പദ്ധതി സമര്‍പ്പിച്ചു
ഹരിപ്പാട്: ഹരിതം ഹരിപ്പാട് പദ്ധതിയുടെ ഭാഗമായി ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27 പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 36 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ കൃഷി വകുപ്പു ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ചെറുതന, ഹരിപ്പാട്, കരുവാറ്റ, പള്ളിപ്പാട് എന്നി പഞ്ചായത്തുകളിലെയും കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം പഞ്ചായത്തും ഉള്‍പ്പെടുത്തിയാണ് പദ്ധതിസമര്‍പ്പിച്ചിട്ടുള്ളത്. ചെറുതന കൃഷി ഭവന്റെ കീഴിലുള്ള പടിഞ്ഞാറെ പോച്ച, തേവേരി തണ്ടപ്ര, മടയുനാരി, മുറിയോടി, കല്ലുങ്കല്‍ പാടശേഖരങ്ങള്‍, ഹരിപ്പാട് കൃഷി ഭവന്റെ കീഴിലുള്ള വഴുതാനം പടിഞ്ഞാറ് വടക്ക്, വഴുതാനം പടിഞ്ഞാറ് തെക്ക്, പറമ്പിക്കരി എ ബ്ലോക്ക്, പറമ്പിക്കരി ബി ബ്ലോക്ക്, സങ്കേതത്തും പടവും, കരുവാറ്റ കൃഷിഭവന്റെ കീഴിലുള്ള മാന്തറ മീന്‍ചാല്‍, ഈഴവങ്കരി കിഴക്ക്, ഞണ്ടിയേഴം, വാഴാങ്കേരി പുളുമ്പങ്കേരി, പള്ളിപ്പാട് കൃഷിഭവന്റെ കീഴിലുള്ള കോയിക്കലേത്ത് കിഴക്ക് വശം പാടശേഖരം, വൈപ്പിന്‍ കാട് തെക്ക്, വൈപ്പിന്‍ കാട് വടക്ക്, ആയിരത്തുംപടവ്, ചിറക്കുഴി, വീയപുരം കൃഷിഭവന്റെ കീഴിലുള്ള പ്രയാറ്റേരി മണിയങ്കരി പാടശേഖരം, പോട്ടകളയ്ക്കാട് പാടശേഖരം, പാമ്പനം വെള്ളുക്കുഴി പാടശേഖരം, കട്ടക്കുഴി തേവേരി പാടശേഖരം, അച്ചനാരി പാടശേഖരം, മുണ്ടു തോട് പോളതുരുത്ത് പാടശേഖരം, മുപ്പായിക്കേരി മുട്ടുംപാട് പാടശേഖരം പ്രസിഡന്റുമാരുടെയും കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നിരീക്ഷണ സമിതിരൂപീകരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു ചെന്നിത്തല കൂടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."