ഓശാന പെരുന്നാള്‍ ആഘോഷത്തോടെ വിശുദ്ധവാരത്തിനു ക്രൈസ്തവ ദേവാലയങ്ങളില്‍ തുടക്കമായി
തൃക്കരിപ്പൂര്‍: ഓശാന പെരുന്നാള്‍ ആഘോഷത്തോടെ വിശുദ്ധവാരത്തിനു ക്രൈസ്തവ ദേവാലയങ്ങളില്‍ തുടക്കമായി. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും പ്രത്യേക ദിവ്യബലികളും നടന്നു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവകപ്പള്ളിയുടെ നേതൃത്വത്തില്‍ കോണ്‍വെന്റ് ചാപ്പലില്‍ നിന്നാരംഭിച്ച കുരുത്തോല പ്രദക്ഷിണം പള്ളിയില്‍ സമാപിച്ചു. തുടര്‍ന്നു പള്ളിയില്‍ നടന്ന ദിവ്യബലിക്കും തിരുക്കര്‍മങ്ങള്‍ക്കും ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് കാര്‍മികത്വം വഹിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി 13ന് പെസഹാ വ്യാഴത്തിലെ തിരുകര്‍മത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് അര്‍ധരാത്രി വരെ ആരാധനയും നടക്കും. 14ന് ദുഃഖവെള്ളി ആചരണ ഭാഗമായി രാവിലെ എട്ടിനു നടക്കാവ് കത്തോലിക്കാ സെമിത്തേരി പരിസരത്ത് നിന്നു പള്ളിയിലേക്ക് കുരിശിന്റെ വഴി നടക്കും.
വൈകുന്നേരം 3.30നു തൃക്കരിപ്പൂര്‍ പള്ളിയിയില്‍ നിന്ന് ഈശോയുടെ രൂപം വഹിച്ചുള്ള നഗരികാണിക്കല്‍ നടക്കും. തുടര്‍ന്ന് കുരിശാരാധനയും കുരിശു ചുംബനവും നടക്കും.
അമ്പതു നോമ്പ് ആചാരത്തിനു സമാപനം കുറിച്ചു ഈ മാസം 16ന് ഈസ്റ്റര്‍ ആഘോഷത്തിലേക്ക് െ്രെകസ്തവര്‍ നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."