നൂതന പദ്ധതികളിലൂടെ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് കൂടുതല്‍ മുന്നോട്ട്
നീലേശ്വരം: പദ്ധതി നിര്‍വഹണത്തില്‍ പഞ്ചായത്തുകളില്‍ ജില്ലയില്‍ രണ്ടാമതാണു കിനാനൂര്‍ കരിന്തളം. 98.02 ശതമാനം ഫണ്ട് വിനിയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 204 പ്രോജക്ടുകള്‍ക്കായി ലഭിച്ച 3.72 കോടി രൂപയില്‍ 3.65 കോടി രൂപയും ചെലവഴിച്ചു.
പശ്ചാത്തല മേഖല ഒഴികെ മറ്റെല്ലാറ്റിലും നൂറു ശതമാനം നേട്ടമാണ്. കൃത്യസമയത്ത് ടാര്‍ ലഭിക്കാത്തതാണു പശ്ചാത്തല മേഖലയിലെ നൂറു ശതമാനം നേട്ടത്തിനു തടസമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല പറഞ്ഞു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ നൂതന പദ്ധതികള്‍ നടപ്പാക്കി.
പ്ലാസ്റ്റിക് ദുരന്തത്തെക്കുറിച്ചുള്ള 'ഇരുളും മുന്‍പെ' ടെലിഫിലിം ചിത്രീകരണമാരംഭിച്ചു.
പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും തുണിസഞ്ചി സൗജന്യമായി നല്‍കി. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിച്ചു.
പത്ത് നീര്‍ത്തട പദ്ധതികളിലായി ഒരു കോടി രൂപയുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
മൃഗസംരക്ഷണമേഖലയില്‍ 118 പശുവളര്‍ത്തല്‍ യൂനിറ്റുകളും ആരംഭിച്ചു.
പ്രതിപക്ഷത്തിന്റെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണമായ സഹകരണത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്കു തുല്യപ്രാധാന്യം നല്‍കാനാണു പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."