HOME
DETAILS
MAL
അല്ലാഹുവിന്റെ പേര് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ 'ഗോഡ്' എന്നുപയോഗിക്കരുതെന്നു നിര്‍ദേശം
backup
March 05 2019 | 13:03 PM
മക്ക: ദൈവിക നാമമായ അല്ലാഹു എന്നത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ 'ഗോഡ്' എന്ന് ഉപയോഗിക്കരുതെന്ന് നിര്‍ദേശം. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. സഊദി ഗ്രാന്റ് മുഫ്തിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് അമീര്‍ കല്‍പ്പന പുറപ്പെടുവിച്ചത്. 'ഗോഡ്' എന്ന വാക്കില്‍ നിഷിദ്ധമായ വ്യംഗ്യാര്‍ഥങ്ങള്‍ അടങ്ങുന്നതിന് സാധ്യതയുള്ളതിനാല്‍ ഈ വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഗ്രാന്റ് മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മക്ക കള്‍ച്ചറല്‍ ഫോറം ബോധവല്‍ക്കരണം നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."