ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ കാര്യത്തില്‍ സര്‍ക്കാരിന് അവ്യക്ത: ആരോപണവുമായി കെ.മുരളീധരന്‍
കോഴിക്കോട്:മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എപ്പോള്‍ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന് അതിന് കഴിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വന്തം പണം ഉപയോഗിച്ച് കോണ്‍ഗ്രസ് നാട്ടിലെത്തിക്കും. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ മതിയെന്ന് കെ.മുരളീധരന്‍.
സംസ്ഥാന കൊവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് റിയാലിറ്റി ഷോയാണെന്നും ഇത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞത് എല്ലാവരുടേയും ശ്രമഫലമായാണ്. അതേ സമയം കൊവിഡ് പ്രതിസന്ധിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹംകുറ്റപ്പെടുത്തി. പ്രവാസികള്‍ എത്താന്‍ തുടങ്ങിയതോടെ അവരെ പാര്‍പ്പിക്കാന്‍ പോലും സൗകര്യമില്ലെന്ന് വ്യക്തമായെന്നും പ്രവാസികളേയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടേയും എണ്ണത്തില്‍ സംസ്ഥാനത്തിന് അവ്യക്തതയാണെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."