കളമശ്ശേരി നഗരസഭയില്‍ മൂന്ന് സ്ഥിരം സമിതി അധ്യക്ഷര്‍ രാജിവച്ചു
കളമശേരി: കോണ്‍ഗ്രസില്‍ ദീര്‍ഘനാളായി തുടരുന്ന ഗ്രൂപ്പ് പോര് ശക്തമായതോടെ ഐ ഗ്രൂപ്പ് നേതാക്കളായ മൂന്ന് സ്ഥിരം സമിതി അധ്യക്ഷര്‍ രാജിവച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ ഭാര്യയും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ റുഖിയ ജമാല്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി കടപ്പള്ളി, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുല്‍ഫത്ത് ഇസ്മയില്‍ എന്നിവരാണ് ബുധനാഴ്ച ഒന്നരയോടെ നഗരസഭ സെക്രട്ടറിക്ക് സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജിക്കത്ത് നല്‍കിയത്. സെക്രട്ടറി രാജി സ്വീകരിച്ച് റസീറ്റ് നല്‍കി.
രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കി സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. രാജി നല്‍കാന്‍ നഗരസഭയിലെ എല്ലാ ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും എത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമിതികളുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നും ജനാധിപത്യപരമായ പ്രവര്‍ത്തനവും തീരുമാനങ്ങളും ഉണ്ടാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. അഞ്ച് സ്ഥിരം സമിതി അധ്യക്ഷരില്‍ കോണ്‍ഗ്രസിന് നാലും ലീഗിന് രണ്ടു പേരുമാണ് ഉണ്ടായിരുന്നത്.
അതേസമയം കളമശേരി നഗരസഭയിലെ മൂന്ന് സ്ഥിരംസമിതി അധ്യക്ഷന്മാര്‍ രാജിവച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.ജെ വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."