നേര്യമംഗലം- ഇടുക്കി റോഡില്‍ മലയിടിഞ്ഞു; ഗതാഗതം താല്‍ക്കാലികമായി നിലച്ചു
കോതമംഗലം: ഇടുക്കി റോഡില്‍ മലയിടിഞ്ഞു ഗതാഗത തടസമുണ്ടായി. നേര്യമംഗലം - ഇടുക്കി റോഡില്‍ കരിമ്പനും തട്ടേക്കണ്ണിക്കും ഇടയിലാണ് ഇന്നലെപുലര്‍ച്ചേ മലയില്‍ നിന്നും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസമുണ്ടായത്. മലയിടിഞ്ഞു വീണതോടെ ഇരുഭാഗത്തു നിന്നു വന്ന വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിഞ്ഞില്ല. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. കൊച്ചിയില്‍ നിന്നും തേക്കടിയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വഴിയില്‍പ്പെട്ടു. വിവരമറിഞ്ഞ് കോതമംഗലത്തു നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. റോഡിലേക്ക് ഉരുണ്ടു വീണ കല്ല് വളരെ ശ്രമകരമായാണ്‌പൊട്ടിച്ച് മാറ്റിയത്.
ഗതാഗത തടസമുണ്ടാക്കി വീണു കിടന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും ജെ.സി.ബിയും ഫയര്‍ഫോഴ്‌സിന്റെ ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ഗതാഗതം പുനസ്ഥാപിച്ചത്. കോതമംഗലം ഫയര്‍ ഓഫിസര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.എന്‍ സതീശന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ എം അനില്‍കുമാര്‍, ഇ.എം ഇബ്രാഹിം, മുകേഷ് കുമാര്‍, സി.എസ് അനില്‍കുമാര്‍ എന്നിവരും പുതിയതായി സര്‍വീസില്‍ചേര്‍ന്ന ട്രെയിനികളും ഉള്‍പ്പെടെ 10 പേര്‍ചേര്‍ന്നാണ് തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."