HOME
DETAILS
MAL
ഇതുവരെ കൊവിഡില്ലാതെ സിക്കിം; ഒരു മരണവുമില്ലാതെ ഏഴ് സംസ്ഥാനങ്ങള്‍- കൊവിഡ് സ്ഥിരീകരിച്ച് രാജ്യം 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍
backup
May 09 2020 | 06:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ഇന്നേക്ക് നൂറു ദിനമാവുന്നു. 2020 ജനുവരി 30ന് കേരളത്തിലാണ് ആദ്യ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നെത്തിയ തൃശൂരിലെ വിദ്യാര്‍ഥിക്കാണ് ആദ്യമായി സ്ഥിരീകരിച്ചത്. നൂറു ദിനങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ അവസ്ഥയെന്താണെന്ന് 10 പ്രധാന പോയിന്റുകളിലൂടെ നോക്കാം.
- രാജ്യത്ത് ഇതുവരെ 59,662 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- 17,847 പേര്‍ രോഗമുക്തരായി
- 1,981 പേര്‍ മരിച്ചു
- രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്ത ഏക സംസ്ഥാനം സിക്കിമാണ്
- ലക്ഷദ്വീപ്, ദാദ്രനാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ്
- സ്ഥിരീകരിച്ചിട്ടില്ല
- അരുണാചല്‍പ്രദേശ്, ത്രിപുര, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ഗോവ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഒരു
- കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
- ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് മരണമില്ല
- ഏറ്റവുമൊടുവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍ മേഘാലയ, നാഗാലാന്‍ഡ്
- എന്നിവയാണ്. ഏപ്രില്‍ 13നായിരുന്നു ഇത്.
- മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. 19,063 പേര്‍ക്ക് രോഗബാധ. 731 പേര്‍ മരണപ്പെട്ടു.
- ഗുജറാത്ത് (7,402 രോഗ ബാധിതര്‍, 449 മരണം), ഡല്‍ഹി (6,318 രോഗ ബാധിതര്‍, 68 മരണം), തമിഴ്‌നാട് (6,009 രോഗ
- ബാധിതര്‍, 40 മരണം) എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."