വോട്ടു തട്ടാന്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നത് പഠിക്കാന്‍ കമ്മിഷന്
തിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന എന്‍.എസ്. എസിനെയടക്കം കൂടെക്കൂട്ടാന്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനാണ് സര്‍ക്കാര്‍ സംവരണ കാര്‍ഡ് പുറത്തിറക്കുന്നത്.
സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് വ്യവസ്ഥകള്‍ തയാറാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതു മുന്നില്‍ക്കണ്ടാണ് മന്ത്രിസഭാ യോഗം കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. റിട്ട. ജില്ലാ ജഡ്ജി കെ.ശശിധരന് നായരും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് അഡ്വ. കെ.രാജഗോപാലന്‍ നായരുമാണ് കമ്മിഷനിലുള്ളത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ കെഎഎസ്സിലെ രണ്ട് വിഭാഗങ്ങളില്‍ കൂടി സംവരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വനിതാ മതിലിന് ശേഷവും പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയുള്ള നവോത്ഥാന കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കുന്നതും വോട്ടു തന്നെയാണ്. എന്‍.എസ്എസിന്റെ പ്രീതിക്കായാണ് പുതിയ കമ്മീഷന്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ.ശശിധരന്‍നായര്‍, അഡ്വ.കെ.രാജഗോപാലന്‍നായര്‍ എന്നിവരെ കമ്മീഷനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."