പീലിയാനിക്കലിന്റെ അറസ്റ്റ്: കര്‍ഷക കുടുംബങ്ങള്‍ അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ചു
ചങ്ങനാശ്ശേരി: കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ നടത്തിയ കാര്‍ഷിക വായ്പ തട്ടിപ്പില്‍ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരും വീട്ടമ്മമാരും ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം നടത്തി.ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തെ സാവകാശം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ആദ്യം ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫിസില്‍ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്. സമിതി എക്സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണു ബാങ്ക് വായ്പ തട്ടിപ്പു നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."