HOME
DETAILS
MAL
ഗുരുതര ലക്ഷണമുള്ളവര്‍ക്ക് മാത്രം ടെസ്റ്റ്, മൂന്നു ദിവസം പനിയില്ലാത്തവരെ ഡിസ്ചാര്‍ജ്ജ് ചെയ്യാം, ടെസ്റ്റ് ഒറ്റ തവണ മതി; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
backup
May 09 2020 | 08:05 AM
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ പരിശോധിക്കുന്നതിനും ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതര രോഗ ലക്ഷണങ്ങളുള്ളവരെ മാത്രമേ ടെസ്റ്റ് ചെയ്യേണ്ടതുള്ളൂ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം.
പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍
- എച്ച്.ഐ.വി ബാധിച്ചവര്‍, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ തുടങ്ങി ഗുരുതരാവസ്ഥയിലുളളവര്‍ക്ക് ടെസ്റ്റ് നടത്തണം
- രോഗം ഭേദമായി ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി പരിശോധനം നടത്തണം. ഒറ്റതവണ പരിശോധന നടത്തിയാല്‍ മതി. നിലവില്‍ രണ്ടു തവണയാണ് പരിശോധന നടത്തുന്നത്. രണ്ടിന്റെയും ഫലം നെഗറ്റീവാണെങ്കില്‍ മാത്രമാണ് ഇവരെ നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത്.
- ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുന്‍പേ ഡിസ്ചാര്‍ജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ഡ് ചെയ്യാം. ഡിസ്ചാര്‍ജ് ആകുന്നവര്‍ വീട്ടില്‍ 7 ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."