HOME
DETAILS

സീറ്റ് പിടിച്ചെടുത്ത് സി.പി.എം, നിലപാട് കടുപ്പിച്ച് ജെ.ഡി.എസ്, സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഭീഷണി

  
backup
March 05 2019 | 16:03 PM

cpm-jds-war


കോഴിക്കോട്: സിറ്റിംങ് എം.പിമാര്‍ക്കെല്ലാം വീണ്ടും അവസരം നല്‍കിയ സി.പി. എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ജെ.ഡി.എസില്‍ പൊട്ടിത്തെറി. തങ്ങള്‍ക്ക് വടകര സീറ്റോ കോഴിക്കോടോ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണവര്‍. സി.പി.എം സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുമ്പോള്‍ ജനതാ ദളിന് സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ സീറ്റില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന മുന്നറിയിപ്പും പാര്‍ട്ടി നല്‍കി കഴിഞ്ഞു.

ജെ.ഡി.എസില്‍ നിന്ന് സീറ്റ് പിടിച്ചുവാങ്ങി ഇത്തവണ സി.പി.എം തന്നെ മത്സരിക്കാനാണ് പരിപാടി. എന്‍.സി.പി, ലോക്താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കം ആര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നും സി.പി.എം നിലപാട് കടുപ്പിച്ചത് ജെ.ഡി. എസിനെ മാത്രമല്ല മറ്റു ഘടകകക്ഷികളെയും ചൊടിപ്പിച്ചിട്ടുണ്ട്.

നാളെ ചേരുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും സി.പി.എം എല്ലാ മണ്ഡലങ്ങളിലും അന്തിമ തീരുമാനമെടുക്കുക. അതിനിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെയോടെ പൂര്‍ത്തിയാക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

എറണാകുളത്ത് പി. രാജീവിനെയാണ് അവസാനനിലയില്‍ പരിഗണിക്കുന്നത്. കോട്ടയത്ത് ഡോ. സിന്ധു മോള്‍ ജേക്കബും മലപ്പുറത്ത് വി.പി സാനുവും വടകരയില്‍ വി. ശിവദാസനും കോഴിക്കോട് എ പ്രദീപ് കുമാറോ മുഹമ്മദ് റിയാസോ ആണ് പരിഗണനയിലുള്ളത്.

വടകരയോ കോഴിക്കോടോ ലഭിക്കണമെന്നതാണ് ജനതാദളിന്റെ ആവശ്യം. എന്നാല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ. പ്രദീപ് കുമാറിനെയോ ഡി.വൈ.എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനെയോ ഇറക്കി മണ്ഡലം പിടിക്കാനാണ് സി.പി.എം ശ്രമം. സീറ്റ് സംബന്ധിച്ച് വെള്ളിയാഴ്ച വീണ്ടും ജെ.ഡി.എസുമായി ചര്‍ച്ച തുടരും.

അന്നു തന്നെ ജെ.ഡി. എസ് പാര്‍ട്ടി ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് സി.പി.എം പിന്നോട്ടില്ലെങ്കില്‍ യോഗത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കാനാണ് ജെ.ഡി.എസ് ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago