കുരിശുംമൂട് ചെത്തിപ്പുഴ റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷം
ചങ്ങനാശേരി: കുരിശുംമൂട് ചെത്തിപ്പുഴ റോഡിന്റെ ഇരുവശങ്ങളും കൈയ്യേറിയുള്ള വാഹന പാര്‍ക്കിങ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു.
വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെയും ഗുരുതരാവസ്ഥയിലുള്ള രോഗികളുമായ് നിരന്തരം ആംബുലന്‍സുകള്‍ കടന്നു പോകുന്ന വഴിയാണ്. സ്വാകാര്യ ആശുപത്രിയിലേക്കും സ്‌കൂളുകളിലേയ്ക്കും കുറിച്ചി ഹോമിയോ ആശുപത്രി, വാഴപ്പള്ളി പഞ്ചായത്ത്, ആയുര്‍വേദ ആശുപത്രി, ചെത്തിപ്പുഴ മേഴ്‌സി ഹോം, കെ.എസ്.ഇ.ബി. സബ് സ്‌റ്റേഷന്‍, ധ്യാനകേന്ദ്രം എന്നിവിടങ്ങളിലേക്കായി നൂറു കണക്കിന് വാഹനങ്ങളാണ് മണിക്കൂറില്‍ ഇതുവഴി കടന്നു പോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാര്‍ക്കു ചെയ്യുന്നതു കാരണം സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും കുരുക്കിലകപ്പെട്ട് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നത് ഈ റോഡിലെ പതിവ് കാഴ്ചയാണ്.
നഗരത്തിലേയ്ക്കു പ്രവേശിക്കാതെ തന്നെ വാഴൂര്‍ റോഡിലുള്ളവര്‍ക്ക് കുരിശുംൂട് ചെത്തിപ്പുഴ റോഡ് വഴി ബൈപ്പാസില്‍ പ്രവേശിച്ച് കോട്ടയം ഭാഗത്തേയ്ക്കു പോകാന്‍ കഴിയും. റെയില്‍വേ ജങ്ഷനിലെ ഗതാഗതകുരുക്ക് കുറയ്ക്കാനും ഈ വഴി ഉപയോഗപ്പെടുത്താം. ചെത്തിപ്പുഴ സ്വകാര്യ ആുപത്രിയിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങളും കുരുക്കിലകപ്പെടുന്നത് ദുരിതമാകുന്നുണ്ട്.
താരതമ്യേന വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം അരകിലോമീറ്ററോളം വരുന്ന ഈ ഭാഗത്ത് ഗതാഗതം സ്തംഭിക്കുന്ന സ്ഥിതി വിശേഷമാണ്. വാഴൂര്‍ റോഡില്‍ നിന്നുള്ള പ്രവേശനഭാഗമായതിനാല്‍ കുരുക്ക് രൂക്ഷമായാല്‍ വാഴൂര്‍ റോഡിലും ഗതാഗത തടസ്സം അനുഭവപ്പെടും. ചെത്തിപ്പുഴ ഭാഗത്തു നിന്നും വടക്കേക്കര ഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ ഈ റോഡിലെ മുന്തിരിക്കവല ജങ്ഷനില്‍ സംഗമിച്ചാണ് വാഴൂര്‍ റോഡില്‍ എത്തുന്നത്. ഇരു റോഡില്‍ നിന്നുമുള്ള വാഹനങ്ങളും വാഴൂര്‍ റോഡില്‍ നിന്നുള്ള വാഹനങ്ങളും ആകുന്നതോടെ ഈ പ്രദേശത്ത് വാഹനഗതാഗതം വളരെ ബുദ്ധിമുട്ടാണ്.
ഇതിനു പുറമെയാണ് റോഡരികിലെ വാഹന പാര്‍ക്കിങ്ങും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."