തൊഴിലാളി യൂണിയനുകളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കും: ഐ.എന്‍.ടി.യു.സി
കല്‍പ്പറ്റ: വിവിധ സംസ്ഥാന സര്‍ക്കാരുകളും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് തൊഴിലാളി യൂണിയനുകളെ തകര്‍ക്കാനും അതുവഴി തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുമുള്ള ഗൂഡശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റി.
ഹരിയാനയില്‍ മാരുതി കമ്പനി മാനേജ്‌മെന്റും ഹരിയാന ഭരണകൂടവും ഒത്തുചേര്‍ന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയും പ്രതിഷേധിക്കുന്ന തൊഴിലാളികളെ ജയിലിലടക്കുന്ന നടപടിയും അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ അഖിലേന്ത്യാതലത്തില്‍ നടക്കുന്ന സംയുക്തപ്രക്ഷോഭത്തില്‍ അണിചേരും. വയനാട് ജില്ലയില്‍ ക്വാറി മേഖലയിലെ സ്തംഭനാവസ്ഥയും അതുവഴി നിര്‍മ്മാണ വ്യവസായമേഖലയിലെ പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്.
തോട്ടം തൊഴിലാളികള്‍ എസ്‌റ്റേറ്റ് ലോക്കൗട്ട് അടക്കമുള്ള പ്ലാന്റേഷന്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ കാരണം ദുരിതം പേറുകയാണ്.
മോട്ടോര്‍ മേഖലയില്‍ ഇന്‍ഷൂറന്‍സ് വര്‍ധനയും പൊലീസ്, ആര്‍.ടി.ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാവശ്യപീഡനങ്ങളും മറ്റ് നിയമപരിഷ്‌ക്കരണങ്ങളും മൂലം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രായോഗികമല്ലാത്ത കരിനിയമങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. ഇതിനെല്ലാമെതിരേ ശക്തമായ തൊഴിലാളി പ്രതിഷേധം ഉയര്‍ന്നുവരുമെന്നും യോഗം സൂചിപ്പിച്ചു. മെയ് ദിനത്തില്‍ മൂന്ന് താലൂക്ക്തലങ്ങളിലും മെയ് ദിന പരിപാടികളും ബത്തേരിയില്‍ ചുമട്ടുതൊഴിലാളി കണ്‍വെന്‍ഷനും സംഘടിപ്പിക്കും.
മെയ് 12ന് കല്‍പ്പറ്റയില്‍ വെച്ച് മോട്ടോര്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ജില്ലാപ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. പി.കെ കുഞ്ഞിമൊയ്തീന്‍, വി.എന്‍ ലക്ഷ്മണന്‍, ഡി യേശുദാസ്, ടി.എ റെജി, പി.എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഉമ്മര്‍ കുണ്ടാട്ടില്‍, ജോസ് പി.എം, കെ.കെ രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."