സഊദിയില്‍ എംബസി എന്തിന് ? ഒരു സഹായവും ലഭിക്കുന്നില്ല, എംബസി ക്വോറന്റൈല്‍ സംവിധാനങ്ങളും ആംബുലന്‍സ് സര്‍വ്വീസും നല്‍കണമെന്ന് പ്രവാസികള്‍
പ്രവാസികള്‍ക്കിടയില്‍ കൊറോണ വ്യാപനം ഭീതിതമായ രൂപത്തില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിയാദിലെ ബത്ത, ഹാറ, അസീസിയ്യ, മലാസ് പോലെ ഇന്ത്യക്കാരായ പ്രവാസികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലൊക്കെ സമൂഹ വ്യാപനം നടന്നതായാണ് വിലയിരുത്തല്‍.
പല ക്ലിനിക്കുകളും ഹോസ്പിറ്റലുകളും അടച്ചിട്ടിട്ടുണ്ട്. രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചത് കാരണം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകുന്ന അവസ്ഥയുമുണ്ട്.
ലക്ഷണങ്ങളുള്ളവര്‍ക്ക് ഹോസ്പിറ്റലുകളിലെത്താന്‍ ആംബുലന്‍സുകള്‍ ലഭിക്കുന്നില്ല. പലപ്പോഴും സ്വന്തം വാഹനത്തിലോ കൂട്ടുകാരുടെ വാഹനങ്ങളിലോ ആശുപത്രികളിലെത്തിക്കേണ്ട അവസ്ഥയാണ്. പല സാമൂഹ്യ പ്രവര്‍ത്തകരും ജീവന്‍ പണയം വെച്ചാണ് ഇതിന് പുറപ്പെടുന്നത്.
ഹോസ്പിറ്റലുകളില്‍ രോഗികള്‍ കൂടിയത് കാരണം ടെസ്റ്റ് നടത്താന്‍ വൈകുന്നു. പല ഹോസ്പിറ്റലുകളിലും ഇപ്പോള്‍ മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കേണ്ട സ്ഥിതിയാണ്.
ടെസ്റ്റ് കഴിഞ്ഞാലും രോഗികളെ തിരിച്ച് റൂമുകളിലേക്കാണ് അയക്കുന്നത്. ബാച്ചിലര്‍ റൂമുകളിലും ക്യാമ്പുകളിലും കഴിയുന്നവര്‍ക്ക് ഇത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ നൂറ് കണക്കിന് ആളുകളാണ് ഒപ്പം താമസിക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് ആംബുലന്‍സ് എത്തുന്നത്. പലര്‍ക്കും റൂമുകളില്‍ തന്നെ ഇരുന്ന് രോഗം ഭേദമാവുന്ന അവസ്ഥയുമുണ്ട്.
ശ്വാസം മുട്ട് വന്ന് വിളിച്ചാല്‍ പോലും ആംബുലന്‍സുകള്‍ എത്തിപ്പെടാത്ത അവസ്ഥയുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നമ്പറുകളില്‍ കണക്ട് ചെയ്ത് കിട്ടാന്‍ വലിയ പാടാണ്. ഭാഷാ പ്രശ്‌നം വേറെയും.
എംബസ്സിയുടെയോ ഇന്ത്യന്‍ അധികൃതരുടെയോ ഭാഗത്ത് നിന്ന് ഒരുവിധത്തിലുള്ള സഹായങ്ങളും ലഭിക്കുന്നില്ല. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഉണ്ടെങ്കിലും അവരെ വിളിച്ചാല്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നമ്പറുകള്‍ തരിക മാത്രമാണ് ചെയ്യുന്നത്. സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമാണ് ചെറിയ സഹായങ്ങള്‍ക്കെങ്കിലും എത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രവാസികളുടെ ജീവന്‍ സംരക്ഷിക്കാനുള്ള നടപടികളെടുക്കണം. ഈ വിഷയത്തില്‍ സൗദി അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണം. എംബസ്സിയുടെ നേതൃത്വത്തില്‍ ക്വോറന്റൈല്‍ സംവിധാനങ്ങളും ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."